കരുണാകരന്റെ ജന്മദിനം ആഘോഷിച്ചു
1573450
Sunday, July 6, 2025 6:58 AM IST
വെള്ളറട: കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ. കരുണാകരന് 107-ാമത് ജന്മദിനം ആഘോഷിച്ചു. കെ. കരുണാകരന്റെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള അധ്യക്ഷത വഹിച്ച യോഗം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. അനില്‍ മാരായമുട്ടം ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മാരായ മണ്ണൂര്‍ ശ്രീകുമാര്‍, അഡ്വ. മാരായമുട്ടം ജോണി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ശ്രീരാഗം ശ്രീകുമാര്‍, എം.എസ്. പാര്‍വതി, മണ്ഡലം ഭാരവാഹികളായ ജിബു കാക്കണം, തുളസീധരന്‍ ആശാരി, മാലകുളങ്ങര ലാലു,
സുധാകുമാരി, കോട്ടയ്ക്കല്‍ വിനോദ്, തെള്ളുക്കുഴി അഖില്‍, കൃഷ്ണകുമാര്‍, ജെസ്റ്റിന്, തൃപ്പലവൂര്‍ ഹരിപ്രസാദ്, വിഷ്ണു, അലക്സ്, മോഹനന് എന്നിവര്‍ നേതൃത്വം നല്കി.