കമലേശ്വരം കൺവന്ഷന് സെന്റര്‍ ഉദ്ഘാടനം ചെയ്തു
1573451
Sunday, July 6, 2025 6:58 AM IST
പേരൂര്‍ക്കട: കമലേശ്വരം കണ്വെന്ഷന് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. മേയര്‍ ആര്യ രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. 1.60 കോടി ചെലവിട്ടാണ് 12,000 സ്ക്വയര്‍ ഫീറ്റില്‍ കെട്ടിടനിർമാണം പൂര്‍ത്തീകരിച്ചത്.
800 പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന എയര്‍ കണ്ടീഷന്‍ ഓഡിറ്റോറിയവും 300 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന സൈനിംഗ് ഹാളുമാണ് കണ്വന്ഷന് സെന്ററിന്റെ പ്രത്യേകത. മണക്കാട്, കമലേശ്വരം, മുട്ടത്തറ, ശ്രീവരാഹം എന്നീ വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് കണ്വന്ഷന് സെന്ററിന്റെ പ്രയോജനം ലഭിക്കും.