രാ​ജ​സ്ഥാ​നി​ൽ വീ​ട്ട​മ്മ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Saturday, September 19, 2020 12:17 PM IST
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ല്‍ വീ​ട്ട​മ്മ​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചു. അ​ല്‍​വാ​ര്‍ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ബ​ന്ധു​വി​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വീട്ടമ്മയെ ആ​റ് പേ​ര്‍ ചേ​ര്‍​ന്ന് ത​ട​ഞ്ഞു നി​ര്‍​ത്തു​ക​യും പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ പ്ര​തി​ക​ള്‍ ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ള്‍ യു​വ​തി​യു​ടെ ബ​ന്ധു​വി​നെ മ​ര്‍​ദ്ദി​ച്ചി​രു​ന്നു.

പി​ന്നീ​ട് വീ​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ വീട്ടമ്മ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഭ​ര്‍​ത്താ​വി​നോ​ട് പ​റ​ഞ്ഞു. ഇ​തി​നു ശേ​ഷ​മാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളെ​യും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.