സാന്റാ മോണിക്ക ഫിന്‍ടെക്ക് ഉദ്ഘാടനം ഇന്ന്
Tuesday, July 15, 2025 11:26 PM IST
കൊച്ചി: സാന്റാ മോണിക്കയുടെ പുതിയ സംരംഭമായ സാന്റാ മോണിക്ക ഫിന്‍ടെക്കിന്റെ ഉദ്ഘാടനം ഇന്നു നടക്കും.
രവിപുരം മേഴ്സി എസ്റ്റേറ്റിലെ ഓഫീസില്‍ രാവിലെ 11ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിനയ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ബാങ്കിംഗ്, ഇന്‍വസ്റ്റ്മെന്റ്, ഇന്‍ഷ്വറന്‍സ് സേവനങ്ങൾ സാന്റാ മോണിക്ക ഫിന്‍ടെക്കിലൂടെ ലഭ്യമാകും. ലോണുകളും ഇന്വസ്റ്റ്മെന്റുകളും ഇന്ഷ്വറന്സുകളുമെല്ലാം നൂതന സാങ്കേതികവിദ്യയുടെ സഹായത്താല്‍ വിരല്‍ത്തുമ്പിലൂടെ സാധ്യമാക്കുന്ന സംവിധാനംകൂടിയാണിതെന്ന് സാന്റാ മോണിക്ക ഗ്രൂപ്പ് സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേല്‍ അറിയിച്ചു.