ന്യൂയോർക്കിലും ന്യൂജേഴ്സിയിലും വെള്ളപ്പൊക്കം
Wednesday, July 16, 2025 1:00 AM IST
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക്, ന്യൂജേഴ്സി നഗരങ്ങളിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ജനജീവിതം ദുഃസഹമായി.
റോഡുകളിലും വിമാനത്താവളങ്ങളിലും വെള്ളം കയറി. പൊതു ഗതാഗതം തടസപ്പെട്ടു. ന്യൂയോർക്കിലും ന്യൂജേഴ്സിയിലും മിന്നൽപ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.