ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു ബോംബുഭീഷണി
Tuesday, July 15, 2025 11:26 PM IST
മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് (ബിഎസ്ഇ) ബോംബ് ഭീഷണി. ഞായറാഴ്ച ബിഎസ്ഇയിലെ ഒരു ജീവനക്കാരനാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്.
ദക്ഷിണേന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവിന്റെ പേരിലുള്ള ഇ-മെയിലില്‍നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.
കെട്ടിടത്തിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച മൂന്നോടെ സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണിസന്ദേശം. സന്ദേശം ലഭിച്ച ഉടന്‍തന്നെ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍, സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.