ഉത്തരാഖണ്ഡിൽ ജീപ്പ് കൊക്കയിൽ വീണ് എട്ടുപേർ മരിച്ചു
Wednesday, July 16, 2025 1:51 AM IST
പിത്തോർഗഡ്: ഉത്തരാഖണ്ഡിലെ പിത്തോർഗഡിൽ ജീപ്പ് കൊക്കയിൽ വീണ് അഞ്ച് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർ മരിച്ചു. അഞ്ചുപേർക്കു പരിക്കേറ്റു.
താൽ മേഖലയിലെ സുനി ഗ്രാമത്തിൽ ഇന്നലെയായിരുന്നു അപകടം. പരിക്കേറ്റവരെ മുവാനിയിലെ ആശുപത്രിയിലേക്കു മാറ്റി.