ഹേമന്ദ് മാളവ്യയെ തുണച്ച് സുപ്രീംകോടതി
Wednesday, July 16, 2025 1:51 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർഎസ്എസിനെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കാർട്ടൂണുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതുമായി ബന്ധപ്പെട്ട കേസിൽ മധ്യപ്രദേശ് സ്വദേശിയായ കാർട്ടൂണിസ്റ്റ് ഹേമന്ദ് മാളവ്യക്കു നിർബന്ധിത നടപടിയിൽനിന്നും സംരക്ഷണം നൽകി സുപ്രീംകോടതി.
വിവാദപരമായ പോസ്റ്റുകൾ സമൂഹമാധ്യമത്തിൽ പങ്കിടുന്നതു തുടർന്നാൽ നിയമപ്രകാരം അദ്ദേഹത്തിനെതിരേ നടപടിയെടുക്കാൻ സർക്കാരിനു സ്വാതന്ത്ര്യമുണ്ടെന്നും ജസ്റ്റീസുമാരായ സുധാൻഷു ധൂലിയ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി.
കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് മാളവ്യ വരച്ച വിവാദ കാർട്ടൂണ്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.