ജിഷ വധക്കേസ്: പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Wednesday, December 13, 2017 1:55 AM IST
കൊച്ചി: പെരുന്പാവൂർ ജിഷ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ശിക്ഷയ്ക്ക് മുന്നോടിയായി നടന്ന വാദത്തിനിടെയാണ് പ്രോസിക്യൂഷൻ ഈ ആവശ്യം കോടതിക്ക് മുന്നിൽ ശക്തമായി ഉന്നയിച്ചത്.

ക്രൂരമായ കൊലപാതകമാണ് നടന്നത്. കൊല്ലപ്പെട്ട ജിഷയുടെ ശരീരത്തിൽ 33 കുത്തുകളുണ്ടായിരുന്നു. ഇതിൽ ഒരെണ്ണം നട്ടെല്ല് തുളഞ്ഞ് പുറത്തുവന്ന നിലയിലായിരുന്നു. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും അത്തരമൊരു കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

സംസ്ഥാനത്ത് തൊഴിൽ ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ യാതൊരു കണക്കുമില്ല. അതിനാൽ കേസുകളിൽ പ്രതികളാകുന്നവരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കെടുപ്പ് നടത്താൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...