വൈക്കത്ത് വിൽപനയ്ക്കായി കൊണ്ടുവന്ന ചത്ത പന്നികളെ പിടികൂടി
Tuesday, December 12, 2017 6:18 AM IST
കോട്ടയം: വൈക്കത്ത് ഇറച്ചി വിൽപനയ്ക്കായി തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ എത്തിച്ച ചത്ത പന്നികളെ നാട്ടുകാർ പിടികൂടി. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് കടുത്ത ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ചത്ത പന്നികളെ കണ്ടെത്തിയത്.

‌ഇതര സംസ്ഥാന ലോറിയിലാണ് ചത്തതും അവശനിലയിലായതുമായ അമ്പതിലധികം പന്നികളെ വൈക്കത്തെത്തിച്ചത്. ദുർഗന്ധം സഹിക്കാനാവാതെ വന്നതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇവയെ കണ്ടെത്തിയത്.

ഉല്ലലയിലെ വൻകിട ഇറച്ചി വിൽപന കേന്ദ്രത്തിലേക്കാണ് പന്നികളെ കൊണ്ടുവന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇവിടെ നിന്നാണ് കോൾഡ് സ്റ്റോറേജ് ഉൾപ്പെടെ പ്രദേശത്തെ മിക്ക ഇറച്ചി വിൽപന കേന്ദ്രങ്ങളിലേക്കും മാംസം എത്തിച്ചിരുന്നത്.

ഇതിനിടെ പന്നികളെ വാങ്ങാൻ എത്തിയ ആളുകളെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. ഇയാൾ വന്ന ബൈക്ക് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. അതേസമയം, വിൽപനക്കെത്തിച്ച പന്നികളിൽ ജീവനുള്ളവയിൽ പലതും രോഗം ബാധിച്ചവയാണെന്ന് കണ്ടെത്തി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...