മെ​​നോ​​ട്ടി മറഞ്ഞു
മെ​​നോ​​ട്ടി മറഞ്ഞു
Tuesday, May 7, 2024 1:14 AM IST
ബു​​വാ​​നോ​​സ് ആ​​രീ​​സ്: അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക് ആ​​ദ്യ ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ടം ന​​ൽ​​കി​​യ കോ​​ച്ച് സെ​​സാ​​ർ ലൂ​​യി​​സ് മെ​​നോ​​ട്ടി (85) അ​​ന്ത​​രി​​ച്ചു. 1974ലാ​​ണ് മെ​​നോ​​ട്ടി അ​​ർ​​ജ​​ന്‍റൈ​​ൻ ദേ​​ശീ​​യ പു​​രു​​ഷ ടീം ​​കോ​​ച്ചാ​​യ​​ത്.

ക്ല​​ബ് ക​​രി​​യ​​റി​​ൽ റൊ​​സാ​​രി​​യൊ സെ​​ൻ​​ട്ര​​ൽ, ബൊ​​ക്ക ജൂ​​ണി​​യേ​​ഴ്സ്, സാ​​ന്‍റോ​സ് തു​​ട​​ങ്ങി​​യ ക്ല​​ബ്ബു​​ക​​ൾ​​ക്കാ​​യി ക​​ളി​​ച്ചു. ന്യൂ​​വെ​​ൽ​​സ് ഓ​​ൾ​​ഡ് ബോ​​യ്സി​​ലൂ​​ടെ​​യാ​​ണ് പ​​രി​​ശീ​​ലക ക​​രി​​യ​​ർ ആ​​രം​​ഭി​​ച്ച​​ത്. ബാ​​ഴ്സ​​ലോ​​ണ, അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ്, റി​​വ​​ർ പ്ലേ​​റ്റ്, ബൊ​​ക്ക ജൂ​​ണി​​യേ​​ഴ്സ് തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ളെ​​യും പ​​രി​​ശീ​​ലി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.