ഹാർദിക്കിനു വിലക്ക്, പിഴ
Sunday, May 19, 2024 1:38 AM IST
മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് വിലക്കും 30 ലക്ഷം രൂപ പിഴയും. ഇതോടെ പാണ്ഡ്യക്ക് അടുത്ത സീസണിലെ ആദ്യത്തെ മത്സരം നഷ്ടമാകും.
കഴിഞ്ഞദിവസം ലക്നോ സൂപ്പർ ജയന്റ്സിനോട് തോറ്റ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കാണ് മുംബൈ നായകനു വിലക്കിനും പിഴയ്ക്കും ഇടയാക്കിയത്. ഐപിഎൽ പെരുമാറ്റച്ചട്ടം പ്രകാരമാണ് നടപടി.
ഹാർദിക്കിനെക്കൂടാതെ ടീമിലെ ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള മറ്റു കളിക്കാരും പിഴയടയ്ക്കണം. 12 ലക്ഷമോ മാച്ച് ഫീയുടെ പകുതിയോ ആണ് ഓരോരുത്തരും പിഴ നൽകേണ്ടത്.
സീസണിൽ ഓവർ നിരക്കിന്റെ പേരിൽ വിലക്ക് ലഭിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് ഹാർദിക് പാണ്ഡ്യ. ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്തിന് നേരത്തേ വിലക്ക് ലഭിച്ചിരുന്നു.