ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ: ഗംഭീറിന് സാധ്യത
Saturday, May 18, 2024 2:03 AM IST
മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകാൻ ഗൗതം ഗംഭീറിനു നറുക്കു വീണേക്കുമെന്ന് സൂചന. ബിസിസിഐ ഗംഭീറിനെ സമീപിച്ചതായാണ് റിപ്പോർട്ട്.
ഐപിഎൽ ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററാണ് ഇന്ത്യൻ മുൻതാരമായ ഗംഭീർ.
2024 ഐസിസി ട്വന്റി-20 ലോകകപ്പോടെ ഇന്ത്യൻ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കും. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ പരിശീലകനാകാൻ ബിസിസിഐ പുതിയ അപേക്ഷ ക്ഷണിച്ചിരുന്നു.