ഗോ​​ഹ​​ട്ടി: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ടീ​​മാ​​യ പ​​ഞ്ചാ​​ബ് കിം​​ഗ്സ് ക്യാ​​പ്റ്റ​​നി​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യി​​ലേ​​ക്ക്. ശി​​ഖ​​ർ ധ​​വാ​​ൻ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​പ്പോ​​ൾ പ​​ഞ്ചാ​​ബ് ക്യാ​​പ്റ്റ​​ൻ സ്ഥാ​​നം ഏ​​റ്റെ​​ടു​​ത്ത സാം ​​ക​​റ​​ൻ നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് പു​​തി​​യ നാ​​യ​​ക​​നാ​​യി ടീം ​​അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​ത്.

ഇ​​ന്ന് രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന് എ​​തി​​രേ ഗോ​​ഹ​​ട്ടി​​യി​​ൽ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷം സാം ​​ക​​റ​​ൻ ഇം​​ഗ്ല​​ണ്ടി​​ലേ​​ക്ക് മ​​ട​​ങ്ങും. പ്ലേ ​​ഓ​​ഫ് കാ​​ണാ​​തെ നേ​​ര​​ത്തേ പു​​റ​​ത്താ​​യ ടീ​​മാ​​ണ് പ​​ഞ്ചാ​​ബ്. ഹ​​ർ​​ഷ​​ൽ പ​​ട്ടേ​​ൽ, ശ​​ശാ​​ങ്ക് സിം​​ഗ് എ​​ന്നി​​വ​​രി​​ൽ ഒ​​രാ​​ൾ പ​​ഞ്ചാ​​ബി​​ന്‍റെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ലേ​​ക്ക് എ​​ത്തി​​യേ​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന.


ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​നു മു​​ന്നോ​​ടി​​യാ​​യി പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന പ​​ര​​ന്പ​​ര​​യ്്ക്കു​​വേ​​ണ്ടി​​യാ​​ണ് സാം ​​ക​​റ​​ൻ സ്വ​​ദേ​​ശ​​ത്തേ​​ക്ക് മ​​ട​​ങ്ങു​​ന്ന​​ത്. രാ​​ജ​​സ്ഥാ​​ന്‍റെ ജോ​​സ് ബ​​ട്‌​ല​​ർ, ആ​​ർ​​സി​​ബി​​യു​​ടെ റീ​​സ് ടോ​​പ് ലി, ​​വി​​ൽ ജാ​​ക്സ് അ​​ട​​ക്ക​​മു​​ള്ള ഇം​​ഗ്ലീ​​ഷ് താ​​ര​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ​​ദി​​വ​​സം സ്വ​​ദേ​​ശ​​ത്തേ​​ക്ക് മ​​ട​​ങ്ങി​​യി​​രു​​ന്നു.