പൊന്നമ്മയെ ‘മൈജി’ സ്പോൺസർ ചെയ്യും
പൊന്നമ്മയെ ‘മൈജി’ സ്പോൺസർ ചെയ്യും
Sunday, May 19, 2024 1:38 AM IST
കോ​​​ഴി​​​ക്കോ​​​ട്: ലോ​​​ക വെ​​​റ്റ​​​റ​​​ൻ​​​സ് മീ​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പ​​​ണ​​​മി​​​ല്ലാ​​​തെ ബു​​​ദ്ധി​​​മു​​​ട്ടി​​​യി​​​രു​​​ന്ന കോ​​​ട്ട​​​യം​ സ്വ​​ദേ​​ശി പൊ​​​ന്ന​​​മ്മ​​​യ്ക്ക് സ​​ഹാ​​യ​​വു​​മാ​​യി മൈ​​​ജി. ഈ ​​​മാ​​​സം അ​​​വ​​​സാ​​​നം ശ്രീ​​​ല​​​ങ്ക​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്രാ​​​യ​​​മാ​​​യ​​​വ​​​രു​​​ടെ 800, 400, 200 മീ​​​റ്റ​​​ർ ഓ​​​ട്ട​​ത്തി​​ലാ​​​ണ് പൊ​​​ന്ന​​​മ്മ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന് ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ ചെ​​​ല​​​വ് വ​​​രും.

അ​​​തി​​​നു​​​ശേ​​​ഷം അ​​​യോ​​​ധ്യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ വെ​​​റ്റ​​​റ​​​ൻ​​​സ് മീ​​​റ്റി​​​ലും പൊ​​​ന്ന​​​മ്മ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. പൊ​​​ന്ന​​​മ്മ​​​യു​​​ടെ വി​​​ഷ​​​മം അ​​​റി​​​ഞ്ഞ മൈ​​​ജി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ട​​​ർ എ.​​​കെ. ഷാ​​​ജി സ്പോ​​​ൺ​​​സ​​​ർ​​​ഷി​​​പ് ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

2017ൽ ​​​സ്പെ​​​യി​​​നി​​​ൽ ന​​​ട​​​ന്ന ലോ​​​ക വെ​​​റ്റ​​​റ​​​ൻ​​​സ് മീ​​​റ്റി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് പ​​​ങ്കെ​​​ടു​​​ത്ത പൊ​​​ന്ന​​​മ്മ​​​യ്ക്ക് അ​​​ന്ന് സ്വ​​​ന്തം വീ​​​ടി​​​ന്‍റെ ആ​​​ധാ​​​രം പ​​​ണ​​​യം വ​​​യ്ക്കേ​​​ണ്ടി​​​വ​​​ന്നി​​​രു​​​ന്നു. 168 രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ൽ കോ​​​ച്ച് പോ​​​ലു​​​മി​​​ല്ലാ​​​തെ 24-ാം സ്ഥാ​​​നം സ്വ​​​ന്ത​​​മാ​​​ക്കാ​​​ൻ പൊ​​​ന്ന​​​മ്മ​​​യ്ക്ക് അന്ന് ക​​​ഴി​​​ഞ്ഞു.


എ​​​ൻ​​​സി​​​സി​​​യി​​​ൽ വ​​​ച്ച് 1500 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ​​​നി​​​ന്നും പാ​​​ര​​​ച്ചൂ​​​ട്ടി​​​ൽ​​​നി​​​ന്ന് ചാ​​​ടി​​​യ വ​​​നി​​​ത, നി​​​ര​​​വ​​​ധി സ്റ്റേ​​​റ്റ് ഇ​​​ന്‍റ​​​ർ സ്റ്റേ​​​റ്റ്, മാ​​​ര​​​ത്ത​​​ൺ, ക്രോ​​​സ് ക​​​ൺ​​​ട്രി മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 85 മെ​​​ഡ​​​ലു​​​ക​​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ പൊ​​​ന്ന​​​മ്മ​​​യു​​​ടെ ഊ​​​ർ​​​ജ​​​സ്വ​​​ല​​​ത ത​​​ന്നെ അ​​​ദ്ഭു​​​ത​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും പ്രാ​​​യം വെ​​​റും ഒ​​​രു സം​​​ഖ്യ മാ​​​ത്ര​​​മാ​​​ണെ​​​ന്നാ​​​ണ് ‌പൊ​​​ന്ന​​​മ്മ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തെ​​​ന്നും എ.​​​കെ. ഷാ​​​ജി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. കോ​​​ട്ട​​​യം പാ​​​ക്കി​​​ൽ പ​​​ന്നി​​​മ​​​റ്റം സ്വ​​​ദേ​​​ശി​​​യാ​​​ണ് പൊ​​​ന്ന​​​മ്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.