ഇന്ത്യ x ബംഗ്ലാദേശ് സന്നാഹം
Saturday, May 18, 2024 2:03 AM IST
ഫ്ളോറിഡ: ഐസിസി 2024 ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായി ഇന്ത്യക്ക് ഒരു സന്നാഹമത്സരം.
ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ സന്നാഹ പോരാട്ടം. ഈ മാസം 27 മുതൽ സന്നാഹമത്സരങ്ങൾ ആരംഭിക്കും. ജൂണ്‍ രണ്ട് മുതൽ 29വരെ വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലുമായാണ് ലോകകപ്പ്. ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിന് അയർലൻഡിനെതിരേയാണ്.
നിലവിൽ ഐപിഎൽ തിരക്കിലാണ് ഇന്ത്യൻ കളിക്കാർ. ഈ മാസം 26നാണ് ഐപിഎൽ ഫൈനൽ. ലോകകപ്പിൽ ഗ്രൂപ്പ് എയിൽ കാനഡ, അയർലൻഡ്, പാക്കിസ്ഥാൻ, യുഎസ്എ എന്നീ ടീമുകൾക്ക് ഒപ്പമാണ് ഇന്ത്യ.