ഏഷ്യൻ പവർ ലിഫ്റ്റിംഗിൽ ശ്വേതയ്ക്ക് വെള്ളി
Sunday, May 19, 2024 1:38 AM IST
കോട്ടയം: ഹോങ്കോംഗിൽ നടന്ന ഏഷ്യൻ യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ ആർ. ശ്വേതയ്ക്ക് വെള്ളി.
ജെ.ഡി.ടി. ഇസ്ലാം കോളജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസിലെ ഒന്നാം വർഷ ബിസിഎ വിദ്യാർഥിനിയാണ്. കാലിക്കട്ട് സർവകലാശാലയെ പ്രതിനിധീകരിച്ചായിരുന്നു ശ്വേത ഏഷ്യൻ ചാന്പ്യൻഷിപ്പിൽ പങ്കെടുത്തത്.
കോഴിക്കോട് കോട്ടൂളി സ്വദേശിനിയായ രമേശന്റെയും രേവതിയുടെയും മകളാണ്. 2022 സൗത്ത് ഇന്ത്യൻ പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ സ്വർണം, 2022 ദേശീയ ചാന്പ്യൻഷിപ്പിൽ വെങ്കലം, 2023 ദേശീയ ചാന്പ്യൻഷിപ്പിൽ സ്വർണം തുടങ്ങിയ നേട്ടങ്ങൾ ശ്വേത ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. കോമണ്‍വെൽത്ത് പവർ ലിഫ്റ്റിംഗ് സ്വർണ മെഡൽ ജേതാവായ കൃഷ്ണകുമാറാണ് പരിശീലകൻ.