ജോഷ്വ ഷിബു മാഞ്ചസ്റ്റർ അക്കാദമിയിലേക്ക്
Wednesday, May 15, 2024 1:38 AM IST
കൊച്ചി: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാഡമിയിൽ ഫുട്ബോൾ പരിശീലനം എന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് അടുത്ത് അങ്കമാലി കാലടി സ്വദേശിയായ പത്താംക്ലാസ് വിദ്യാർഥി. കാലടി കുരിശിങ്കൽ ഷിബുവിന്റെ മകൻ ജോഷ്വയാണ് യുകെയിൽ ഫുട്ബോൾ പരിശീലനത്തിലേക്കുള്ള പ്രധാന കടന്പകൾ കടന്നത്.
കൊച്ചിയിലും തുടർന്നു ബംഗളൂരുവിലും നടന്ന സെലക്ഷൻ ട്രയലുകളിൽനിന്ന് മാഞ്ചസ്റ്റർ അക്കാദമി തെരഞ്ഞെടുത്ത രണ്ടുപേരിൽ ജോഷ്വയുമുണ്ട്. പൂനെയിൽ നടക്കുന്ന ട്രയൽസിലും മികവ് തെളിയിക്കാനായാൽ തുടർപരിശീലനം യുകെയിലായിരിക്കും.
കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ജോഷ്വ ഷിബു.