ഭു​​വ​​നേ​​ശ്വ​​ർ: ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സ് സ്വ​​ർ​​ണ​​ത്തി​​നു​​ശേ​​ഷം സൂ​​പ്പ​​ർ താ​​രം നീ​​ര​​ജ് ചോ​​പ്ര ഇ​​ന്ത്യ​​യി​​ൽ ആ​​ദ്യ​​മാ​​യി ഇ​​റ​​ങ്ങി​​യ മ​​ത്സ​​ര​​ത്തി​​ൽ സ്വ​​ർ​​ണ നേ​​ട്ടം.

27-ാമ​​ത് ഫെ​​ഡ​​റേ​​ഷ​​ൻ സീ​​നി​​യ​​ർ അ​​ത്‌​ല​​റ്റി​​ക്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പു​​രു​​ഷ ജാ​​വ​​ലി​​ൻ​​ത്രോ​​യി​​ൽ 82.27 മീ​​റ്റ​​റു​​മാ​​യി നീ​​ര​​ജ് സ്വ​​ർ​​ണം സ്വ​​ന്ത​​മാ​​ക്കി. ദോ​​ഹ ഡ​​യ​​മ​​ണ്ട് ലീ​​ഗി​​ൽ 88.36 മീ​​റ്റ​​ർ എ​​റി​​ഞ്ഞ് വെ​​ള്ളി നേ​​ടി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു നീ​​ര​​ജ് ഭു​​വ​​നേ​​ശ്വ​​റി​​ൽ എ​​ത്തി​​യ​​ത്.

ക​ർ​ണാ​ട​ക​യു​ടെ ഡി.​പി. മ​നു​വി​നെ നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ പി​ന്നി​ലാ​ക്കി​യാ​യി​രു​ന്നു നീ​ര​ജി​ന്‍റെ സ്വ​ർ​ണ നേ​ട്ടം എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ആ​ദ്യ ശ്ര​മ​ത്തി​ൽ​ത​ന്നെ മ​നു 82.06 മീ​റ്റ​ർ ക്ലി​യ​ർ ചെ​യ്തു. നാ​ലാം ശ്ര​മ​ത്തി​ലാ​ണ് മ​നു​വി​നെ പി​ന്ത​ള്ളി നീ​ര​ജ് 82.27 കു​റി​ച്ച​ത്. ആ ​ദൂ​രം പി​ന്നീ​ട് മെ​ച്ച​പ്പെ​ടു​ത്താ​നും നീ​ര​ജി​നു സാ​ധി​ച്ചി​ല്ല.

അ​ജ്മ​ലി​നു സ്വ​ർ​ണം


മീ​റ്റി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന​ലെ കേ​ര​ള​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ഒ​രു സ്വ​ർ​ണം എ​ത്തി. പു​രു​ഷ വി​ഭാ​ഗം 400 മീ​റ്റ​റി​ൽ മു​ഹ​മ്മ​ജ് അ​ജ്മ​ൽ സ്വ​ർ​ണ​മ​ണി​ഞ്ഞു. 45.91 സെ​ക്ക​ൻ​ഡി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ൽ ഫി​നി​ഷിം​ഗ് ലൈ​ൻ ക​ട​ന്നു. ത​മി​ഴ്നാ​ടി​ന്‍റെ ടി. ​സ​ന്തോ​ഷ് കു​മാ​റി​നാ​ണ് (46.48) വെ​ള്ളി. വ​നി​താ 400 മീ​റ്റ​റി​ൽ എം.​ആ​ർ. പൂ​വ​മ്മ​യ്ക്കാ​ണ് (53.32) സ്വ​ർ​ണം.

ട്രി​​പ്പി​​ൾ വെ​​ള്ളി

ഇ​​ന്ന​​ലെ കേ​​ര​​ള താ​​ര​​ങ്ങ​​ൾ മൂ​​ന്ന് വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി. പു​​രു​​ഷ വി​​ഭാ​​ഗം ട്രി​​പ്പി​​ൾ​​ജം​​പി​​ൽ എ​​ൽ​​ദോ​​സ് പോ​​ൾ 16.59 മീ​​റ്റ​​റു​​മാ​​യി വെ​​ള്ളി നേ​​ടി. ത​​മി​​ഴ്നാ​​ടി​​ന്‍റെ പ്ര​​വീ​​ണ്‍ ചി​​ത്ര​​വേ​​ലി​​നാ​​ണ് (16.79) സ്വ​​ർ​​ണം. കേ​​ര​​ള​​ത്തി​​ന്‍റെ അ​​ബ്ദു​​ള്ള അ​​ബൂ​​ബ​​ക്ക​​റി​​നും (16.23), യു. ​​കാ​​ർ​​ത്തി​​കി​​നും (16.05) നാ​​ലും അ​​ഞ്ചും സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യാ​​നേ സാ​​ധി​​ച്ചു​​ള്ളൂ.

വ​​നി​​താ വി​​ഭാ​​ഗം ഹൈ​​ജം​​പി​​ൽ എ​​യ്ഞ്ച​​ൽ പി. ​​ദേ​​വ​​സ്യ​​യാ​​ണ് കേ​​ര​​ള അ​​ക്കൗ​​ണ്ടി​​ൽ ഇ​​ന്ന​​ലെ വെ​​ള്ളി എ​​ത്തി​​ച്ച​​ത്. 1.74 മീ​​റ്റ​​ർ എ​​യ്ഞ്ച​​ൽ പി. ​​ദേ​​വ​​സ്യ ക്ലി​​യ​​ർ ചെ​​യ്തു. ക​​ർ​​ണാ​​ട​​ക​​യു​​ടെ അ​​ഭി​​ന​​യ എ​​സ്. ഷെ​​ട്ടി​​ക്കാ​​ണ് (1.77) സ്വ​​ർ​​ണം. ഹെ​​പ്റ്റാ​​ത്ത​​ല​​ണി​​ൽ കെ.​​എ. അ​​നാ​​മി​​ക കേ​​ര​​ള​​ത്തി​​നാ​​യി വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി. 4997 പോ​​യി​​ന്‍റാ​​ണ് അ​​നാ​​മി​​ക നേ​​ടി​​യ​​ത്. തെ​​ല​​ങ്കാ​​ന​​യു​​ടെ അ​​ഗ​​സ​​ര ന​​ന്ദി​​നി​​ക്കാ​​ണ് (5460) സ്വ​​ർ​​ണം.


അ​​നീ​​സി​​ന് വെ​​ങ്ക​​ലം

ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ മൂ​​ന്നാം​​ദി​​നം പു​​രു​​ഷ വി​​ഭാ​​ഗം ലോം​​ഗ്ജം​​പി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ മു​​ഹ​​മ്മ​​ദ് അ​​നീ​​സ് യാ​​ഹി​​യ വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി. 7.81 മീ​​റ്റ​​ർ ക്ലി​​യ​​ർ ചെ​​യ്താ​​യി​​രു​​ന്നു അ​​നീ​​സി​​ന്‍റെ വെ​​ങ്ക​​ലം. ത​​മി​​ഴ്നാ​​ടി​​ന്‍റെ ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡു​​കാ​​ര​​നാ​​യ ജെ​​സ്വി​​ൻ ആ​​ൾ​​ഡ്രി​​നാ​​ണ് (7.99) സ്വ​​ർ​​ണം. ത​​ന്‍റെ ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ് (8.42) പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടു​​ത്തെ​​ത്താ​​ൻ ജെ​​സ്വി​​നു സാ​​ധി​​ച്ചി​​ല്ല. പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സ് ടി​​ക്ക​​റ്റ് മോ​​ഹ​​നം ഭു​വ​നേ​ശ്വ​റി​ൽ സ​ഫ​ല​മാ​യി​ല്ല.

പ​​റ​​ക്കും സിം​​ഗ്

ഭുവനേശ്വർ: രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വേ​​ഗ​​മേ​​റി​​യ ഓ​​ട്ട​​ക്കാ​​ര​​നാ​​യ​​ത് പ​​ഞ്ചാ​​ബി​​ന്‍റെ ഗു​​രി​​ന്ദ​​ർ​​വി​​ർ സിം​​ഗ്. 10.35 സെ​​ക്ക​​ൻ​​ഡി​​ൽ ഗു​​രി​​ന്ദ​​ർ​​വി​​ർ സിം​​ഗ് ഫി​​നി​​ഷിം​​ഗ് ലൈ​​ൻ ക​​ട​​ന്നു. വ്യ​​ക്ത​​മാ​​യ ലീ​​ഡോ​​ടെ​​യാ​​യി​​രു​​ന്നു സിം​​ഗി​​ന്‍റെ ഫി​​നി​​ഷിം​​ഗ്. ഒ​​ഡീ​​ഷ​​യു​​ടെ അ​​നി​​മേ​​ഷ് കു​​ജ​​ർ (10.50), പ​​ഞ്ചാ​​ബി​​ന്‍റെ ഹ​​ർ​​ജി​​ത് സിം​​ഗ് (10.56) എ​​ന്നി​​വ​​ർ വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും സ്വ​​ന്ത​​മാ​​ക്കി.

വ​​നി​​താ വി​​ഭാ​​ഗം 100 മീ​​റ്റ​​റി​​ൽ ക​​ർ​​ണാ​​ട​​ക​​യു​​ടെ എ​​സ്എ​​സ്. സ്നേ​​ഹ​​യ്ക്കാ​​ണ് (11.63 സെ​​ക്ക​​ൻ​​ഡ്) സ്വ​​ർ​​ണം. ത​​മി​​ഴ്നാ​​ടി​​ന്‍റെ ഗി​​രി​​ധ​​ര​​ണി ര​​വി (11.67), ഒ​​ഡീ​​ഷ​​യു​​ടെ ശ്ര​​ബാ​​നി ന​​ന്ദ (11.76) എ​​ന്നി​​വ​​ർ വെ​​ള്ളി​​യും വെ​​ങ്ക​​ല​​വും നേ​​ടി. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ 10.00 സെ​​ക്ക​​ൻ​​ഡും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ 11.07 സെ​​ക്ക​​ൻ​​ഡു​​മാ​​ണ് ഒ​​ളി​​ന്പി​​ക്സ് യോ​​ഗ്യ​​താ മാ​​ർ​​ക്ക്.