ഡബിൾ വിനി; റയൽ മിന്നി
Thursday, May 16, 2024 1:27 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ 2023-24 സീസണ് കിരീടം സ്വന്തമാക്കിയ റയൽ മാഡ്രിഡിന് ഹോം മത്സരത്തിൽ ഏകപക്ഷീയ ജയം.
വിനീഷ്യസ് ജൂണിയറിന്റെ ഇരട്ട ഗോൾ (27’, 70’) ബലത്തിൽ റയൽ 5-0ന് ആൽവസിനെ കീഴടക്കി. ജൂഡ് ബെല്ലിങ്ഗം (10’), ഫെഡെറിക്കൊ വാൽവെർഡെ (45+1’), അർദ ഗുലർ (81’) എന്നിവരും റയലിനായി ഗോൾ നേടി.
അതേസമയം, ജിറോണ ഹോം ഗ്രൗണ്ടിൽ വിയ്യാറയലിനോട് 1-0നു പരാജയപ്പെട്ടു. റയൽ മാഡ്രിഡിനും (93 പോയിന്റ്), ബാഴ്സലോണയ്ക്കും (76) പിന്നിൽ മൂന്നാം സ്ഥാനത്താണ് ജിറോണ (75).