ഫോഡൻ സീസണിന്റെ താരം
Sunday, May 19, 2024 1:38 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2023-24 സീസണിലെ ഏറ്റവും മികച്ച കളിക്കാരനായി മാഞ്ചസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡൻ തെരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തിമൂന്നുകാരനായ ഫോഡൻ ഈ സീസണ് പ്രീമിയർ ലീഗിൽ 34 മത്സരങ്ങളിൽനിന്ന് 17 ഗോളും എട്ട് അസിസ്റ്റും നടത്തി. സീസണിൽ വിവിധ പോരാട്ടങ്ങളിലായി 25 ഗോളും 11 അസിസ്റ്റുമുണ്ട്.
ചരിത്രം കുറിക്കാൻ സിറ്റി
37 മത്സരങ്ങളിൽ 88 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി ഇന്ത്യൻ സമയം ഇന്ന് രാത്രി 8.30ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും. ജയിച്ചാൽ സിറ്റിക്ക് കിരീടം സ്വന്തം. 37 മത്സരങ്ങളിൽ 86 പോയിന്റുള്ള ആഴ്സണലാണ് സിറ്റിക്ക് ഭീഷണി. ആഴ്സണലിന്റെ എതിരാളി എവർട്ടനാണ്.
ഹഡേഴ്സ്ഫീൽഡ് ടൗണ്‍, ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾക്ക് ഒപ്പം തുടർച്ചയായ കിരീട റിക്കാർഡ് പങ്കിടുകയാണ് സിറ്റി.