ബാഴ്സ കുരുങ്ങി
Monday, December 18, 2023 12:18 AM IST
വലൻസിയ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയെ സമനിലയിൽ കുരുക്കി വലൻസിയ. എവേ പോരാട്ടത്തിനിറങ്ങിയ ബാഴ്സലോണയെ 1-1ന് സമനിലയിലാക്കുകയായിരുന്നു. 35 പോയിന്റുമായി ബാഴ്സലോണ മൂന്നാം സ്ഥാനത്താണ്.