തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ക്ഷേ​​​പ സാ​​​ധ്യ​​​ത​​​ക​​​ള്‍ അ​​​നാ​​​വ​​​ര​​​ണം ചെ​​​യ്ത് ജ​​​നു​​​വ​​​രി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ​​​ത്തെ രാ​​​ജ്യാ​​​ന്ത​​​ര കോ​​​ണ്‍​ക്ലേ​​​വി​​​ല്‍ തു​​​റ​​​മു​​​ഖേ​​​ത​​​ര വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ​​​യും വി​​​ഴി​​​ഞ്ഞ​​​വു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ള്‍​ക്കു വ​​​ഴി​​​തു​​​റ​​​ക്കും.

അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നൊ​​​പ്പം വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രം, ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി, മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് മേ​​​ഖ​​​ല​​​ക​​​ളി​​​ലെ നി​​​ക്ഷേ​​​പ സാ​​​ധ്യ​​​ത​​​ക​​​ള്‍ ഈ ​​​രം​​​ഗ​​​ത്തെ വി​​​ദ​​​ഗ്ധര്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.


ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ ഫ്ര​​​യ്റ്റ് സ്റ്റേ​​​ഷ​​​ന്‍, ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ യാ​​​ര്‍​ഡ്, എ​​​ക്യു​​​പ്‌​​​മെ​​​ന്‍റ് റി​​​പ്പ​​​യ​​​ര്‍ യൂ​​​ണി​​​റ്റു​​​ക​​​ള്‍, വെ​​​യ​​​ര്‍​ഹൗ​​​സു​​​ക​​​ള്‍, ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് പാ​​​ര്‍​ക്കു​​​ക​​​ള്‍ തു​​​ട​​​ങ്ങി ഷി​​​പ്പിം​​​ഗു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഒ​​​ട്ടേ​​​റെ സാ​​​ധ്യ​​​ത​​​ക​​​ള്‍ വി​​​ഴി​​​ഞ്ഞം മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്നു​​​ണ്ട്.

ജ​​​നു​​​വ​​​രി 29നും 30​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രത്താ​​​ണ് കോ​​​ണ്‍​ക്ലേ​​​വ് ന​​​ട​​​ക്കു​​​ക.