ബജാജ് ഫിൻസെർവ് ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി നൽകി
Friday, September 27, 2024 10:54 PM IST
കൊച്ചി: സാമ്പത്തിക സേവന ഗ്രൂപ്പായ ബജാജ് ഫിൻസെർവ് ലിമിറ്റഡ് വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ സംസ്ഥാനസർക്കാരിനു സംഭാവന നൽകി.
ബജാജ് ഫിൻസെർവ് ചീഫ് ഇക്കണോമിസ്റ്റും കോർപറേറ്റ് അഫയേഴ്സ് പ്രസിഡന്റുമായ ഡോ. എൻ ശ്രീനിവാസ റാവു, ബജാജ് അലയൻസ് ലൈഫ് ഇൻഷ്വറൻസ് സീനിയർ പ്രസിഡന്റ് പി.എം. അനിൽ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് തുക കൈമാറി.
വയനാട്ടിലെ ദുരിതബാധിതരായ ഉപയോക്താക്കൾ സമർപ്പിച്ച എല്ലാ ക്ലെയിമുകളുടെയും നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ചതായും അധികൃതർ പറഞ്ഞു.