കെഎസ്എസ്ഐഎ സംസ്ഥാന സമ്മേളനം
Friday, September 27, 2024 10:54 PM IST
കൊച്ചി: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെഎസ്എസ്ഐഎ) 64-ാം സംസ്ഥാന സമ്മേളനം 30ന് കൊച്ചിയില്‍ നടക്കും.
ഉച്ചകഴിഞ്ഞ് 3.30ന് കലൂര്‍ ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍ അധ്യക്ഷത വഹിക്കും. പ്ലാനിംഗ് ബോര്‍ഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയായിരിക്കും.
വിവിധ ജില്ലകളില്‍നിന്നായി 500 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും കെഎസ്എസ്ഐഎയിലെ അഫിലിയേറ്റഡ് സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട മികച്ച വ്യവസായികളെ ചടങ്ങില്‍ ആദരിക്കും. ഡിസംബര്‍ 13 മുതല്‍ 15 വരെ കാക്കനാട് കിന്‍ഫ്ര എക്സിബിഷന് സെന്ററില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സിബിഷന് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍, പി.ജെ. ജോസ്, എസ്. സലിം, ബി. ജയകൃഷ്ണന് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.