എംഎസ്എംഇക്കായി ടാലി പ്രൈം 5.0 അവതരിപ്പിച്ചു
Friday, September 27, 2024 10:54 PM IST
കൊച്ചി: എംഎസ്എംഇ മേഖലയെ ശക്തീകരിക്കുന്നതിന് കണക്ടഡ് സേവനങ്ങളുടെ ശ്രേണി വിപുലമാക്കി ബിസിനസ് മാനേജ്മെന്റ് സോഫ്റ്റ്വേര്‍ രംഗത്തെ സാങ്കേതികവിദ്യാ കമ്പനിയായ ടാലി സൊല്യൂഷന്‍സ്. ഇതിന്റെ ഭാഗമായി ടാലിയുടെ പുതിയ ടാലി പ്രൈം 5.0 അവതരിപ്പിച്ചു.
ഇതിലൂടെ എപിഐ അധിഷ്ഠിത നികുതി ഫയലിംഗുമായി ബന്ധിപ്പിച്ച സേവനങ്ങളില്‍ ഒരു പുതിയ രീതി അവതരിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലും ആഗോളതലത്തിലും വിപുലമായ മധ്യവര്‍ഗ മേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുക എന്ന കമ്പനിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണിതെന്ന് ടാലി സൊല്യൂഷന്‍സ് സൗത്ത് സോണ്‍ ജനറല്‍ മാനേജര്‍ അനില്‍ ഭാര്ഗവന് പറഞ്ഞു.