നീറ്റ്, ജെഇഇ വിദ്യാര്‍ഥികള്‍ക്ക് മലയാളം യുട്യൂബ് ചാനലുമായി ആകാശ്
Thursday, September 26, 2024 11:44 PM IST
കൊച്ചി: പ്രവേശനപരീക്ഷാ പരിശീലനരംഗത്ത് ദേശീയതലത്തില്‍ മുന്‍നിരയിലുള്ള ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി എട്ടു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി പുതിയ മലയാളം യുട്യൂബ് ചാനല്‍ (www. youtube. com/AakashInstituteMalyalam) അവതരിപ്പിച്ചു.
മലയാളത്തില്‍ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള വിദ്യാഭ്യാസ കണ്ടന്റാണു ചാനലിന്റെ സവിശേഷത. സങ്കീര്‍ണമായ പാഠഭാഗങ്ങള്‍ മാതൃഭാഷയില്‍ത്തന്നെ വിദ്യാര്‍ഥികള്‍ക്കു മനസിലാക്കാനും പഠിക്കാനുമുതകുന്ന രീതിയിലാണ് ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി തുടങ്ങിയ വിഷയങ്ങള്‍ മലയാളം വീഡിയോ പാഠങ്ങളായി ഈ ചാനലിലൂടെ ലഭിക്കും.
നീറ്റ്, ജെഇഇ തയാറെടുപ്പ് നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടി സവിശേഷമായി ഒരുക്കിയതാണ് ഈ പാഠങ്ങളെന്ന് യുട്യൂബ് ചാനല്‍ ലോഞ്ച് ചെയ്ത് ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ദീപക് മെഹ്റോത്ര പറഞ്ഞു.