മക്ഡൊണാള്‍ഡ്സ് രണ്ട് പ്രീമിയം ബര്‍ഗറുകള്‍ അവതരിപ്പിച്ചു
Thursday, September 26, 2024 11:44 PM IST
കൊച്ചി: വെസ്റ്റ്ലൈഫ് ഫുഡ് വേള്‍ഡിന്റെ ഉടമസ്ഥതയിലുള്ള മക്ഡൊണാള്‍ഡ്സ് ഇന്ത്യ ഫെസ്റ്റിവല്‍ സീസണ് പ്രമാണിച്ച് രണ്ട് പ്രീമിയം ബര്ഗറുകളായ മക്ക്രിസ്പി ചിക്കന്‍ ബര്‍ഗറും ക്രിസ്പി വെജ്ജി ബര്‍ഗറും ഇന്ത്യന്‍ ഔട്ട്ലറ്റുകളില് അവതരിപ്പിച്ചു.
ചരിത്രത്തിലാദ്യമായാണു വെജിറ്റേറിയന്‍ ആസ്വാദകര്‍ക്കായി ക്രിസ്പി വെജ്ജി ബര്‍ഗര്‍ എന്ന പുതിയ വിഭവം മക്ഡൊണാള്‍ഡ്സ് പുറത്തിറക്കുന്നത്.