മണ്ണിടിച്ചിൽ: ഉധംപുരിൽ നിരവധി വ്യാപാരസമുച്ചയങ്ങൾ നിലംപൊത്തി
Monday, October 13, 2025 1:50 AM IST
ഉധംപുർ: ജമ്മു കാഷ്മീരിലെ ഉധംപുരിൽ ഇന്നലെയുണ്ടായ കനത്ത മണ്ണിടിച്ചിലിൽ നിരവധി വ്യാപാരസമുച്ചയങ്ങൾ മണ്ണിനടിയിലായി.
രാവിലെ 11.30ന് ജമ്മു-ശ്രീനഗർ ദേശീയപാതയിലും സൊമ്രോളിയിലെ നർസോ മാർക്കറ്റിലുമാണ് മണ്ണിടിച്ചിലുണ്ടായത്. ഇക്കഴിഞ്ഞനാളിൽ പ്രവർത്തനം ആരംഭിച്ച ഹോട്ടൽ സമുച്ചയവും കടമുറികളുമാണ് മണ്ണിനടിയിലായത്. ആളപായമില്ല.