സ്കൂളുകളിലും ക്ഷേത്രങ്ങളിലും ആർഎസ്എസിനെ നിരോധിക്കണം: പ്രിയങ്ക് ഖാർഗെ
Monday, October 13, 2025 1:50 AM IST
ബംഗളൂരു: സർക്കാർ സ്കൂളുകളിലും ക്ഷേത്രങ്ങളിലും ആർഎസ്എസിനു വിലക്കേർപ്പെടുത്തണമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ.
ആർഎസ്എസ് പ്രവർത്തനങ്ങൾ ഇന്ത്യയുടെ ഐക്യത്തിനും ഭരണഘടനയുടെ ആത്മാവിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പ്രിയങ്ക് കത്തയച്ചു.
സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ആർഎസ്എസ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തണമെന്നാണു പ്രിയങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ആർഎസ്എസ് നടത്തുന്ന ശാഖകളിലൂടെ കുട്ടികളുടെയും യുവാക്കളുടെയും മനസിൽ നിഷേധാത്മക ആശയങ്ങൾ കുത്തിവയ്ക്കുകയാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മകൻകൂടിയായ പ്രിയങ്ക് കത്തിൽ ചൂണ്ടിക്കാട്ടി.