മഹാഗഡ്ബന്ധനിൽ ചർച്ച മുറുകുന്നു
Monday, October 13, 2025 1:50 AM IST
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എൻഡിഎയിൽ സീറ്റ് വിഭജനത്തിൽ ധാരണയെത്തിയെങ്കിലും മഹാഗഡ്ബന്ധനിൽ ആർജെഡിയും (രാഷ്ട്രീയ ജനതാദൾ) കോണ്‍ഗ്രസും തമ്മിൽ സീറ്റ് വിഭജന ചർച്ച പുരോഗമിക്കുന്നു.
ആർജെഡിയുടെ ലാലു പ്രസാദ് യാദവും തേജസ്വി യാദവും നിലവിൽ ഡൽഹിയിൽ തുടരുന്ന സാഹചര്യത്തിൽ ഇന്നോ നാളെയോ സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ തീരുമാനമെത്തിയേക്കാം. ഒക്ടോബർ 15ഓടെ സ്ഥാനാർഥി പ്രഖ്യാപനവും നടന്നേക്കും.
കോണ്‍ഗ്രസും മറ്റ് സഖ്യകക്ഷികളും ശക്തരാണെന്ന് കരുതുന്ന ചില സീറ്റുകളിൽ സ്ഥാനാർഥികളെ നിർണയിക്കുന്നതിനുള്ള അന്തിമ ചർച്ചയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
എല്ലാ സഖ്യകക്ഷികളുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സംസാരിച്ച് തീരുമാനത്തിലെത്തുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.