ജമ്മു കാഷ്മീരിൽ രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി
Monday, October 13, 2025 1:50 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ മൂന്നു രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. നാലു സീറ്റിലേക്കാണു തെരഞ്ഞെടുപ്പ് നടക്കുക. ജമ്മു കാഷ്മീർ യൂണിറ്റ് പ്രസിഡന്റ് സത് പാൽ ശർമ, ഗുലാം മുഹമ്മദ് മിർ, രാകേഷ് മഹാജൻ എന്നിവരാണു ബിജെപി സ്ഥാനാർഥികൾ.
നിയമസഭയിലെ അംഗബലമനുസരിച്ച് ബിജെപിക്ക് ഒരു സീറ്റിലേ ജയസാധ്യതയുള്ളൂ. നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിനു മൂന്നു സീറ്റുകളിൽ വിജയിക്കാം. മറ്റു പാർട്ടി എംഎൽഎമാരുടെ വോട്ട് ചോർത്താനാണു ബിജെപി നീക്കം. നാഷണൽ കോൺഫറൻസ് മൂന്നു സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.