രാഷ്ട്രപതി ഭരണം നീളില്ലെന്ന ഉറപ്പുലഭിച്ചു: മണിപ്പുർ ബിജെപി എംഎൽഎ
Monday, October 13, 2025 1:50 AM IST
ഇംഫാൽ: രാഷ്ട്രപതി ഭരണം അധികം നീളില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം ഉറപ്പുനൽകിയതായി മണിപ്പൂരിലെ ബിജെപി എംഎൽഎ കെ.എച്ച്. ഇബോംച.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയകാലാവസ്ഥ ബിജെപി നേതൃത്വത്തെ അറിയിച്ചുവെന്നും ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം ഇംഫാൽ വിമാനത്താവളത്തിൽ മാധ്യമങ്ങളോടു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും എംഎൽഎമാരുടെ സംഘം കണ്ടിരുന്നു. ബിജെപി ദേശീയ സെക്രട്ടറി ബി.എൽ. സന്തോഷ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പത്ര എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.