കള്ളനും പോലീസും കളിക്കിടെ അബദ്ധത്തിൽ വെടിപൊട്ടി മൂന്നുവയസുകാരൻ മരിച്ചു
Tuesday, February 18, 2025 2:24 AM IST
മാണ്ഡ്യ: കള്ളനും പോലീസും കളിക്കുന്നതിനിടെ 13കാരന്റെ കൈയിലിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി മൂന്നു വയസുകാരൻ മരിച്ചു.
ബംഗാളിൽനിന്നുള്ള കുടിയേറ്റത്തൊഴിലാളിയുടെ മകനാണു കോഴിഫാമിൽവച്ചു മരിച്ചത്. വെടിയുതിർത്ത കുട്ടിയുടെ പിതൃസഹോദരീപുത്രനാണ് മരിച്ചത്.
കോൺഗ്രസ് നേതാവ് നരസിംഹമൂർത്തിയുടേതാണ് ഫാം. ഇവിടെ ജോലി ചെയ്യുന്ന മാതാപിതാക്കളെ കാണാനെത്തിയതായിരുന്നു ഇരുവരും.
കളിക്കിടെ ഷെൽഫിലിരുന്ന തോക്ക് ശ്രദ്ധയിൽപെട്ട പതിമൂന്നുകാരൻ കളിത്തോക്കാണെന്നു വിചാരിച്ച് വെടിയുതിർക്കുകയായിരുന്നു.
മൂന്നുവയസുകാരന്റെ അരയ്ക്കുതാഴെയാണു വെടിയേറ്റത്. കുട്ടിയെ ഉടൻതന്നെ നാഗമംഗല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്തം വാർന്നാണ് മരണം.