റെയിൽവേയുടെ പരാജയമെന്ന് രാഹുൽ ഗാന്ധി
Monday, February 17, 2025 1:27 AM IST
ന്യൂഡൽഹി: റെയിൽവേയുടെ പരാജയം ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് ന്യൂഡൽഹി അപകടമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം കേന്ദ്രസർക്കാർ മറച്ചുവയ്ക്കുകയാണെന്നും കൃത്യമായ വിവരങ്ങൾ പുറത്തുവിടണമെന്നും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സുതാര്യതയും ഉത്തരവാദിത്വവും കേന്ദ്രം ഉറപ്പാക്കണം.അപകടത്തിലുണ്ടായ മരണങ്ങളെക്കുറിച്ചുള്ള സത്യം മറച്ചുവയ്ക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ ശ്രമം അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്നും ഖാർഗെ പറഞ്ഞു.
മരിച്ചവരുടെ മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറാനും പരിക്കേറ്റവർക്കു മികച്ച ചികിത്സ നൽകാനും സുതാര്യമായ ക്രമീകരണങ്ങൾ നടത്തണമെന്നും മരിച്ചവരുടെ എണ്ണം സർക്കാർ മറച്ചുവയ്ക്കരുതെന്നും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.