പുതിയ ആദായ നികുതി ബിൽ അവതരിപ്പിച്ചു
Friday, February 14, 2025 5:13 AM IST
ന്യൂഡൽഹി: 1961 ലെ ആദായനികുതി നിയമത്തിനു പകരമായി പുതിയ ആദായനികുതി ബിൽ ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു. കൂടുതൽ പരിശോധനകൾക്കായി ബിൽ പാർലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിട്ടു.
ബജറ്റ് സമ്മേനത്തിന്റെ രണ്ടാംഘട്ടത്തിൽ നിർദേശങ്ങൾ ഉൾപ്പെടുത്തിയ കമ്മിറ്റിയുടെ റിപ്പോർട്ട് സമർപ്പിക്കും. ഇതിനുശേഷമേ ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്കു വരൂ. പഴയ നിയമത്തിലെ സങ്കീർണ പദപ്രയോഗങ്ങൾ വെട്ടിച്ചുരുക്കി സാധാരണക്കാർക്കു മനസിലാകുന്ന രീതിയിലാണ് പുതിയ ആദായനികുതി ബില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.