കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവച്ച യുവതി മരിച്ചു
Sunday, January 12, 2025 1:47 AM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ പശ്ചിമ മേദിനിപുരിൽ സർക്കാർ ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് സ്ത്രീ മരിച്ചു. പ്രസവം കഴിഞ്ഞ നാലു സ്ത്രീകൾ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
കാലാവധി കഴിഞ്ഞ റിംഗേഴ്സ് ലാക്റ്റേറ്റ് എന്ന മരുന്ന് കുത്തിവച്ചതാണ് സ്ത്രീയുടെ മരണകാരണമായതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി.
സംഭവം അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ പതിമൂന്ന് പേരടങ്ങുന്ന സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. കുത്തിവച്ച റിംഗേഴ്സ് ലാക്റ്റേറ്റിന്റെ സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഇതിന്റെ പരിശോധന റിപ്പോർട്ട് ഉടനെ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.