ജമ്മു കാഷ്മീരിൽ ഭരണം ദുഷ്കരമായേക്കും
Wednesday, October 9, 2024 12:44 AM IST
ശ്രീനഗർ: ഡൽഹിയിലേതുപോലെ ലഫ്.ഗവർണർക്ക് സുപ്രധാന അധികാരമുണ്ടെന്നിരിക്കെ ജമ്മു കാഷ്മീരിൽ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം പാടുപെടും.
തന്ത്രപ്രധാന സംസ്ഥാനമായതിനാൽ പ്രധാനമായും പോലീസ്, പൊതുക്രമം തുടങ്ങിയ കാര്യങ്ങളിൽ ലഫ്. ഗവർണർക്കാണ് അധികാരം.
2019ലെ ജമ്മു കാഷ്മീർ പുനഃസംഘടനാ നിയമപ്രകാരം സംസ്ഥാനം ജമ്മു കാഷ്മീരും ലഡാക്കുമായി വിഭജിച്ചപ്പോഴാണ് ജമ്മു കാഷ്മീർ നിയമസഭയുടെ ചില അധികാരങ്ങൾ വെട്ടിക്കുറച്ച് ലഫ്. ഗവർണർക്കു നൽകിയത്.
അതേസമയം, കേന്ദ്രവുമായി സഹകരിച്ചുപ്രവർത്തിക്കാനാണു താത്പര്യമെന്ന് നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കിയിട്ടുണ്ട്.