മിസോറമിൽ ക്രൈസ്തവ വിഭാഗങ്ങളുടെ ഉന്നതസമിതി
Tuesday, October 8, 2024 2:47 AM IST
ഐസ്വാൾ: വിവിധ ക്രൈസ്തവ വിഭാഗങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മിസോറമിലെ ക്രൈസ്തവവിഭാഗങ്ങൾ ഉന്നതസമിതി രൂപീകരിച്ചു.
കൗൺസിൽ ഓഫ് ചർച്ചസ് ഇൻ മിസോറാം (സിസിഎം) എന്ന പേരിലാണു സമിതിയെന്നു ചെയർമാൻ റവ. ആർ. വൻലാൽഗാഖ്ക പറഞ്ഞു.
മിസോറാം പ്രെസ്ബിറ്റേറിയൻ ചർച്ച, ദ് ബാപ്റ്റിസ്റ്റ് ചർച്ച് ഓഫ് മിസോറം, ഇവാൻജിലിക്കൽ ഫ്രീ ചർച്ച് ഓഫ് ഇന്ത്യ (എഎഫ്സിഐ) ഉൾപ്പെടെ എട്ട് പ്രധാനവിഭാഗങ്ങൾക്കാണു കൗൺസിലിൽ പ്രാതിനിധ്യം.