പതിനാറു വർഷത്തോളം സ്വന്തം മുടി ഭക്ഷിച്ച യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി
Monday, October 7, 2024 4:45 AM IST
ലക്നോ: ഇരുപത്തിയൊന്നുകാരിയായ യുവതിയുടെ വയറ്റിൽ നിന്നു രണ്ട് കിലോഗ്രാം മുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കഴിഞ്ഞ പതിനാറു വർഷമായി യുവതി സ്വന്തം മുടി ഭക്ഷിക്കുകയായിരുന്നുവെന്നു ബറേലി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു.
ട്രൈക്കോഫാഗിയ അഥവാ റാപ്പുൻസൽ സിൻഡ്രം എന്നറിയപ്പെടുന്ന മാനസിക രോഗമാണിത്. കഴിഞ്ഞ മാസം യുവതിയെ സിടി സ്കാനിനു വിധേയയാക്കിയപ്പോഴാണു സംഭവം പുറത്തുവന്നത്. ആറാം വയസു മുതൽ താൻ സ്വന്തം മുടി തിന്നുകയായിരുന്നുവെന്നു യുവതി സമ്മതിച്ചതായും ഡോക്ടർമാർ അറിയിച്ചു.