മണിപ്പുരിൽ സമാധാനചർച്ചകൾ പുരോഗമിക്കുന്നു: അമിത് ഷാ
Wednesday, September 18, 2024 12:06 AM IST
ന്യൂഡൽഹി: മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
മണിപ്പുരിലെ വംശീയകലാപം പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയാണെന്നും മേയ്തെയ്-കുക്കി വിഭാഗങ്ങളുമായി ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
മ്യാന്മറിൽനിന്നുള്ള അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ വേലി നിർമിക്കാൻ തീരുമാനിച്ചെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.