തോക്കുമായെത്തിയ കവർച്ചക്കാരെ വടികൊണ്ടു നേരിട്ട് ജ്വല്ലറി ഉടമ
Thursday, August 15, 2024 1:25 AM IST
താനെ: ജ്വല്ലറിയിൽ തോക്കുകളുമായി കവർച്ചയ്ക്കെത്തിയ നാലംഗ സംഘത്തെ വടികൊണ്ട് നേരിട്ട് ജ്വല്ലറി ഉടമ. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കവർച്ചക്കാരിൽ ഒരാളെ നാട്ടുകാർ പിന്തുടർന്ന് കീഴ്പ്പെടുത്തി.
താനെ നഗരത്തിലെ ബൽക്കുമിൽ പട്ടാപ്പകലാണു സംഭവം. ഈ സമയം കടയ്ക്കുള്ളിൽ ജീവനക്കാരെക്കൂടാതെ സ്വർണം വാങ്ങാനെത്തിയവരുമുണ്ടായിരുന്നു.
തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർച്ച ചെയ്യാനാരംഭിച്ചതോടെ അപായസൂചനാ ശബ്ദം ഓൺ ചെയ്തശേഷം കടയുടമ ഇവരെ വടികൊണ്ട് നേരിടുകയായിരുന്നു. മൂന്നുപേർ ഒളിവിലാണ്. സിസിടിവി കാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.