ബോട്ടപകടത്തിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു
Friday, August 2, 2024 2:43 AM IST
ചെന്നൈ: മത്സ്യബന്ധന ബോട്ട് ശ്രീലങ്കൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശിയായ മത്സ്യത്തൊഴിലാളി മരിച്ചു. ബോട്ടിലുണ്ടായിരുന്ന ഒരാളെ കാണാതായതായി മുതിർന്ന ഫിഷറീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അനധികൃത മത്സ്യബന്ധനം നടത്തിയിരുന്ന ഇവരെ ശ്രീലങ്കൻ നാവികസേന പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് റിപ്പോർട്ട്. രണ്ടു പേരെ ശ്രീലങ്കൻ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.