കംപ്യൂട്ടർ തകരാർ: രാജ്യത്തെ വ്യോമഗതാഗതം സാധാരണ നിലയിലായെന്ന് കേന്ദ്രം
Sunday, July 21, 2024 1:16 AM IST
ന്യൂഡൽഹി: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം തകരാറിലായതുമൂലം താറുമാറായ രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണനിലയിൽ തിരിച്ചെത്തി.
ഇന്നലെ പുലർച്ചെ മൂന്നുമുതൽ വിമാനത്താവളങ്ങളുടെയും വിമാനങ്ങളുടെയും പ്രവർത്തനം സാധാരണ നിലയിലായെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി.
എല്ലാ തടസങ്ങളും പൂർണമായി നീക്കിയതായി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.