അയോധ്യയിലെ ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് എസ്പി
Thursday, July 11, 2024 1:35 AM IST
ലക്നോ: അയോധ്യയിലെ ഭൂമി ഇടപാടുകളെക്കുറിച്ചു വിശദമായ അന്വേഷണം വേണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പുറമേനിന്നുള്ള നിരവധി പേർ അയോധ്യയിൽ ഭൂമി വാങ്ങിക്കൂട്ടുന്നുവെന്ന മാധ്യമവാർത്തയെത്തുടർന്നാണ് ആവശ്യം.
കോടിക്കണക്കിനു രൂപയുടെ ഇടപാടുകളാണ് അയോധ്യയിൽ നടക്കുന്നതെന്നും ശക്തമായ അന്വേഷണത്തിലൂടെ തട്ടിപ്പ് പുറത്തുകൊണ്ടുവരണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
അരുണാചൽ ഉപമുഖ്യമന്ത്രി മുതൽ യുപിയിലെ പ്രത്യേക ദൗത്യസംഘ തലവൻവരെ അയോധ്യയിൽ ഭൂമി വാങ്ങിക്കൂട്ടുകയാണെന്നു കഴിഞ്ഞദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.