വെബ്സൈറ്റിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകാനുള്ള ഓപ്ഷൻ നീക്കി ലോക്സഭ
വെബ്സൈറ്റിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകാനുള്ള ഓപ്ഷൻ നീക്കി ലോക്സഭ
Saturday, June 29, 2024 1:34 AM IST
ന്യൂ​ഡ​ൽ​ഹി: അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​നു​ള്ള നോ​ട്ടീ​സ് ന​ൽ​കാ​നു​ള്ള ലോ​ക്സ​ഭാ വെ​ബ്സൈ​റ്റി​ലെ ഓ​പ്ഷ​ൻ ഒ​ഴി​വാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷം.

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം സ​ഭ​യി​ൽ അ​ടി​യ​ന്ത​രപ്ര​മേ​യ​മാ​യി അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് ഈ ​ഓ​പ്ഷ​ൻ മ​നഃ​പൂ​ർ​വം നീ​ക്കം ചെ​യ്തു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തു​വ​ന്ന​ത്.

സം​ഭ​വം അ​വി​ശ്വ​സ​നീ​യ​മാ​ണെ​ന്നും എം​പി​മാ​ർ​ക്ക് അ​ടി​യ​ന്ത​രപ്ര​മേ​യം സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത ഒ​രു പാ​ർ​ല​മെ​ന്‍റി​ലേ​ക്കാ​ണോ പോ​കു​ന്ന​തെ​ന്നും കോ​ണ്‍ഗ്ര​സ് എം​പി മാ​ണി​ക്കം ടാ​ഗോ​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി എ​തി​രാ​യി​ട്ടും എ​ൻ​ഡി​എ​യു​ടെ സ്വ​ഭാ​വം അ​തേ​പ​ടി തു​ട​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി .

അ​ടി​യ​ന്ത​രപ്ര​മേ​യ നോ​ട്ടീ​സു​ക​ൾ മു​ൻ​കൂ​ട്ടി സ്പീ​ക്ക​ർ​ക്കു ല​ഭ്യ​മാ​ക്കി​യാ​ലേ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. കാ​ല​ങ്ങ​ളാ​യി വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ഇ​തു ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ പെ​ട്ടെ​ന്ന് ഈ ​ഓ​പ്ഷ​ൻ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി. തു​ട​ർ​ന്ന് എൻ.കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ എം​പി​മാ​ർ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് അ​ടി​യ​ന്ത​രപ്ര​മേ​യ​ത്തി​നു​ള്ള നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.