മാനനഷ്ടക്കേസിൽ അതിഷിക്ക് നോട്ടീസ്
Wednesday, May 29, 2024 1:44 AM IST
ന്യൂഡൽഹി: ആംആദ്മി എംഎൽഎമാരെ ബിജെപി വേട്ടയാടുന്നുവെന്ന് ആരോപിച്ച ഡൽഹി മന്ത്രിയും ആം ആദ്മി നേതാവുമായ അതിഷി മർലെനയ്ക്ക് ഡൽഹി റോസ് അവന്യൂ കോടതിയുടെ സമൻസ്.
ജൂണ്‍ 29 ന് സംഭവത്തിൽ വിശദീകരണം നൽകാൻ നേരിട്ടു ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം. ബിജെപി വക്താവ് പ്രവീണ്‍ ശങ്കർ കപൂർ നൽകിയ മാനനഷ്ടക്കേസിലാണു സമൻസ്.