അംബേദ്കർ ഇല്ലായിരുന്നെങ്കിൽ നെഹ്റു സംവരണം അനുവദിക്കില്ലായിരുന്നു: മോദി
Wednesday, May 22, 2024 12:52 AM IST
മോത്തിഹാരി: ജവഹർലാൽ നെഹ്റുവിനെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാബാ സാഹെബ് അംബേദ്കർ ഇല്ലായിരുന്നെങ്കിൽ പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗക്കാർക്ക് നെഹ്റു സംവരണം അനുവദിക്കില്ലായിരുന്നുവെന്നു മോദി പറഞ്ഞു.
ബിഹാറിലെ പൂർബി ചന്പാരനിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും ഉൾപ്പെടെയുള്ള പ്രധാനമന്ത്രിമാർ സംവരണത്തെ എതിർത്തു.
പട്ടികജാതി, പട്ടികവർഗ, ഒബിസി വിഭാഗങ്ങളെ ഒരിക്കലും കോൺഗ്രസ് ബഹുമാനിച്ചിട്ടില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നല്കാൻ ഇന്ത്യാ മുന്നണി പദ്ധതിയിടുന്നു -മോദി കൂട്ടിച്ചേർത്തു.