കേജരിവാളും ഭഗവന്ത് മനും ഇന്ന് കുടുംബസമേതം അയോധ്യയിലെത്തും
Monday, February 12, 2024 2:08 AM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും കുടുംബസമേതം ഇന്ന് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. എഎപി വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
ജനുവരി 22ന് അയോധ്യയിൽ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് കേജരിവാളിനു ക്ഷണമുണ്ടായിരുന്നു. എന്നാൽ, കുടുംബാംഗങ്ങൾക്കൊപ്പം അയോധ്യ സന്ദർശിക്കാനാണ് ആഗ്രഹമെന്ന് കേജരിവാൾ വ്യക്തമാക്കിയിരുന്ന.ു.