ഒഡീഷ ദുരന്തം: റെയിൽവേ സ്റ്റേഷൻ സിബിഐ സംഘം സീൽ ചെയ്തു
Sunday, June 11, 2023 12:24 AM IST
ഭൂവനേശ്വർ: ഒഡിഷ ട്രെയിൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം അപകടം നടന്ന ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷൻ സീൽചെയ്തു. ലോഗ് ബുക്കും റിലേ പാനലും മറ്റ് ഉപകരണങ്ങളും അന്വേഷണസംഘം പിടിച്ചെടുത്തു. ഇനിയൊരറിയിപ്പുണ്ടാകുംവരെ സ്റ്റേഷനിൽ ഒരു ട്രെയിനും നിർത്തുന്നതല്ലെന്ന് സൗത്ത് ഈസ്റ്റേഷൻ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ ആദിത്യ കുമാർ അറിയിച്ചു.